السلام عليكم

1/09/2017

'Auradu wal Manaqib' : ദിക്ർ ദുആകൾ എല്ലാം ഒരു Appൽ



അസ്സലാമു അലൈക്കും

സുന്നത്ത്‌ ജമാഅത്തിൻറെ ആശയങ്ങളെ പിൻപറ്റുന്നവർക്കു വളരെ ഉപകാര പ്രദമായ ഒരു ആപ്പുമായി "അഹുലുസുന്ന മിഷൻ".
"Auradu Wal Manaqibഎന്നാണു ആപ്പിന്റെ പേര്.

ആപ്പിൽ എന്തല്ലാം ഉണ്ട് ?







SKSSF Cyber Wing ൻറെ ഫേസ്ബുക്ക് പേജിൽ നിന്നും 

അസ്സലാമു അലൈകും
പ്രിയ സൈബർവിങ് പ്രവർത്തകരെ,
നമ്മുടെ വളരെ കാലത്തെ ആഗ്രഹമായിരുന്ന ഔറാദു വൽ മനാഖിബ് എന്ന സോഫ്റ്റ്‌വെയർ ന്റെ ആൻഡ്രോയിഡ് പതിപ്പിലെ രണ്ടാം വേർഷൻ പുറത്തിറക്കിയിരിക്കുന്ന വിവരം നിങ്ങളെ സന്തോഷപൂർവം അറിയിക്കട്ടെ. അൽഹംദുലില്ലാഹ്..!
ഇപ്പോൾ പ്ലേയ്‌റ്റോറിൽ ലഭ്യമായത് 'beta' വേർഷൻ ആണ്. ഇനിയും ധാരാളം അദ്കാറുകളും മൗലിദുകളും ഉൾപ്പെടുത്തി 'ബഗ്ഗ്‌' കളും പ്രശ്നങ്ങളും തീർത്തു ദിവസങ്ങൾക്കുള്ളിൽ പുതിയ അപ്ഡേറ്റ് ലഭ്യമാകുന്നതാണ്.
കൂടാതെ ഐഫോണുകളിലും ടാബുകളിലും പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയറും താമസിയാതെ ലഭ്യമാകും.ഈ സോഫ്റ്റ്‌വെയർനു പിന്നിൽ ധാരാളം പ്രവർത്തകരുടെ കഠിനാധ്വാനവും നിസ്വാർത്ഥ സേവനവും ഉണ്ട്. അവർക്കൊക്കെ വേണ്ടി പ്രാര്ഥിക്കണമെന്നു അഭ്യർത്ഥിക്കുന്നു. രാവും പകലും ഇതിനു വേണ്ടി കഠിനാധ്വാനം ചെയ്ത Haseeb A V PurakkadShaneeb Ponnani, Abdul Karim, Mubarak Muhammed തുടങ്ങിയവർക്കും നിർദ്ദേശങ്ങൾ തന്ന ഉസ്താദുമാരായ
Mujeeb Faizy Poolode, Ibrahim Faizy Ugrapuram എന്നിവർക്കും സാമ്പത്തിക സഹായങ്ങൾ ചെയ്ത് തന്ന SKIC അൽകോബാർ KSA ക്കും കൃതജ്ഞത രേഖപ്പെടുത്തുന്നു.
നിങ്ങളുടെ നിർദ്ദേശങ്ങളും, സോഫ്റ്റ്‌വെയർ ഉപയോഗിക്കുമ്പോൾ എന്തെങ്കിലും പ്രയാസങ്ങൾ നേരിടുന്നുണ്ടെങ്കിൽ അതും ഞങ്ങളെ cyberwing@skssf.in എന്ന ഇ മൈലിൽ ഉടൻ അറിയിക്കുക.


ഈ ആപ്പ് പരമാവധി ഷെയർ ചെയ്തു നിങ്ങളുടെ എല്ലാ സുഹൃത്തുകളിലേക്കും എത്തിക്കുക  

10/02/2016

വിഖായ ദിനം : ലഹരി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഒക്ടോബർ രണ്ട് ഇന്ന് സന്നദ്ധ സേവന രംഗത്തും,ആതുര,സാമൂഹ്യ സേവന രംഗത്തും നിറസാന്നിധ്യമായി മാറിയ SKSSF വിഖായയുടെ സ്ഥാപക ദിനം.100 സഹചാരി സെന്ററുകൾ നാടിനു സമർപ്പിച്ചു.എടവണ്ണപ്പാറ മേഖലയിലും സഹചാരി സെൻറ്റർ \പ്രവർത്തനമാരംഭിച്ചു.യൂണിറ്റ് ക്ലസ്റ്റർ തലങ്ങളിൽ സേവന പരിപാടികൾ,പരിസര ശുചീകരണം,നാട്ടിലെ രോഖികളെ സന്ദർശിക്കൽ എന്നിവ സംഘടിപ്പിച്ചു.

വാഴക്കാട് പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും ലഹരിയുടെ ഉപയോഗവും,വിതരണവും അതിക്രമിച്ചിരിക്കുകയാണ്.ഈ ഒരു സാഹചര്യത്തിൽ നാടിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ഈ പ്രശ്നത്തിനെ കുറിച്ച് നാട്ടുകാരെ ബോധ്യപെടുത്തൽ അനിവാര്യമാണ്.ആയതിനാൽ SKSSF യൂണിറ്റ് കമ്മിറ്റി ഈ വിഖായ ദിനം ഒരു ലഹരിക്കെതിരെയുള്ള ഒരു പരിപാടി നടത്താൻ തീരുമാനിക്കുകയും വളരെ
;നല്ല ഒരു സെഷൻ തന്നെ സംഘടിപ്പിക്കുകയും ചെയ്തു.LCD പ്രൊജക്ടറോട് കൂടെയുള്ള ഈ ക്ലാസ് എല്ലാവർക്കും വളരെ നല്ല രീതിയിൽ തന്നെ ഉൾകൊള്ളാൻ സാധിച്ചു.


പരിപാടിയിൽ നിന്നും 





അബുബക്കർ (അഡീഷണൽ എസ്.ഐ വാഴക്കാട്)
വർഗീസ് (EXCISE ഓഫീസർ)
അഡ്:MKC നൗഷാദ്
ജില്ലാ വിഖായ കോഡിനേറ്റർ :ഉമറലി ശിഹാബ്
പഞ്ചായത്ത് വൈസ് പ്രേസിടെന്റ് ജൈസൽ എളമരം
മോഹൻദാസ് ചെറുവാഴൂർ.

എന്നിവർ സംബന്ധിച്ചു

9/25/2016

ഒക്ടോബര്‍ രണ്ടിന് വിഖായ ദിനം · എസ് കെ എസ് എസ് എഫ് കേരളത്തില്‍ നൂറ് സഹചാരി സെന്ററുകള്‍സമര്‍പ്പിക്കുന്നു


കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ് സന്നദ്ധ സേവന വിഭാഗമായ വിഖായ യുടെ ദിനാചരണത്തിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ടിന് സംസ്ഥാനത്ത് നൂറ് സഹചാരി സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിക്കും. സഹചാരി റിലീഫ്, സഹായ വിതരണവും പ്രവര്‍ത്തന വികേന്ദ്രീകരണവും, അപേക്ഷ സ്വീകരിക്കല്‍, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, പൊതു സമൂഹത്തിനാവശ്യമായ പദ്ധതികള്‍ പരസ്യപ്പെടുത്തല്‍, അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കല്‍, ഗൈഡ്‌ലൈന്‍ നല്‍കുല്‍,സര്‍ക്കാര്‍, സര്‍ക്കാരേതര ആനുകൂല്യങ്ങള്‍ അര്‍ഹര്‍ക്ക് എത്തിക്കലും അവബോധം നല്‍കലും, പി.എസ്.സി, യു.പി.എസ്.സി വിജ്ഞാപനങ്ങള്‍ തുടങ്ങിയവ മഹല്ല് കമ്മറ്റികള്‍ക്കും ശാഖാ എസ്.കെ.എസ്.എസ്.എഫ്‌നും കൈമാറല്‍, പ്രവര്‍ത്തകര്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ നിയമ നിര്‍ദേശങ്ങള്‍ ലഭ്യമാക്കല്‍, എസ്.കെ.എസ്.എസ്.എഫ്‌ന്റെയും ഉപസമിതികളുടെയും പ്രവര്‍ത്തനങ്ങള്‍ (ദിവസവും നടക്കുന്ന) ഡിസ്‌പ്ലേ ചെയ്യല്‍, സംഘടനയുടെ ഔദ്യോഗിക പ്രഭാഷകര്‍, പരിശീലകര്‍, വിവിധ തലങ്ങളിലെ ഭാരവാഹികള്‍ തുടങ്ങിയവരുടെ ഫോണ്‍ നമ്പര്‍ ഇ.മെയില്‍ തുടങ്ങിയ ക്രോഡീകരിച്ചുവെക്കല്‍, സംഘടനാ സംബന്ധമായ പ്രവര്‍ത്തനങ്ങളുടെയും റിപ്ലേയിംഗ് & റിപ്ലേ കേന്ദ്രമായി പ്രവര്‍ത്തിക്കല്‍, രോഗീ പരിചരണത്തിനാവശ്യമായ സാമഗ്രികള്‍ ലഭ്യമാക്കല്‍,വാട്ടര്‍ ബെഡ്, വീല്‍ചെയര്‍, എയര്‍ബെഡ്, വാക്കര്‍, സ്ട്രക്ച്ചര്‍, ഫസ്റ്റ് എയിഡ് ബോക്‌സ് വിഖായ ഹോസ്പിറ്റല്‍ സെവനത്തിന് സഹായകമാവുന്ന രൂപത്തില്‍ പ്രവര്‍ത്തന കേന്ദ്രമാക്കല്‍, ഫസ്റ്റ് എയിഡ്, മയ്യിത്ത് പരിപാലനം (വിഖായ, അലര്‍ട്ട്) തുടങ്ങിയവക്ക് പരിശീലനം നല്‍കല്‍, രക്തദാനം, ആംബുലന്‍സ് സര്‍വീസ് തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായി പ്രവര്‍ത്തിക്കല്‍ എന്നീ സേവനങ്ങള്‍ സഹചാരി സെന്ററിലൂടെ ലഭ്യമാക്കും. വിഖായ വളണ്ടിയര്‍മാരുടെ മേഖല തല സേവന കേന്ദ്രമായാണ് സഹചാരി സെന്റര്‍ പ്രവര്‍ത്തിക്കുക. ഉദ്ഘാടനത്തോടനുബന്ധിച്ച് ഓരോ കേന്ദ്രങ്ങളിലും ആരോഗ്യ , ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സേവനം ചെയ്തവരേയും ഇക്കഴിഞ്ഞ ഹജ്ജ് വേളയില്‍ വിശുദ്ധ ഹറമുകളില്‍ സേവനം ചെയ്ത നാട്ടിലെത്തിയ വിഖായ വളണ്ടിയര്‍മാരേയും ചടങ്ങില്‍ ആദരിക്കം. സമസ്ത നേതാക്കളും സാമുഹ്യ രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും വിവിധ കേന്ദ്രങ്ങളില്‍ സംബന്ധിക്കും. സഹചാരി സെന്റെറുകളുടെ സംസ്ഥാന തല ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന് വൈകിട്ട് നാല് മണിക്ക് കോഴിക്കോട് ജില്ലയിലെ പന്തീരങ്കാവ് മേഖലയിലെ പെരുമണ്ണയില്‍ നടക്കും. യോഗത്തില്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി അധ്യക്ഷതവഹിച്ചു. അബ്ദുറഹീം ചുഴലി, ഹബീബ് ഫൈസി കോട്ടോപാടം, ഇബ്രാഹീം ഫൈസി ജെഡിയാര്‍, മുസ്തഫ അശ്‌റഫി കക്കുപടി, കെഎന്‍ എസ് മൗലവി, പ്രൊഫ.അബ്ദുല്‍ മജീദ് കൊടക്കാട്, പി എം റഫീഖ് അഹമ്മദ് തിരൂര്‍, ഡോ. സുബൈര്‍ ഹുദവി, അബ്ദുല്‍ സലാം ദാരിമി കിണവക്കല്‍, കെ മമ്മുട്ടി നിസാമി, കുഞ്ഞാലന്‍ കുട്ടി ഫൈസി, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, ഡോ ജാബിര്‍ ഹുദവി, ഷഹീര്‍ പപ്പിനിശ്ശേരി, ആഷിഖ് കുഴിപ്പുറം, ഇസ്ഹാഖ് ഫൈസി മംഗലാപുരം, ആരിഫ് ഫൈസി കൊടഗ്, നൗഫല്‍ കുട്ടമശ്ശേരി എന്നിവര്‍ സംബന്ധിച്ചു. സംസ്ഥാന ജന.സെക്രട്ടറി സത്താര്‍ പന്തലുര്‍ സ്വാഗതവും, വര്‍ക്കിംഗ് സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.

6/08/2016

"SKSSF സഹചാരി" റിലീഫ് സെൽ ഫണ്ട് ശേഖരണം 2016 June 10


പാവപ്പെട്ട രോഗികളുടെ ചികിത്സാ സഹായത്തിനായി SKSSF സംസ്ഥാന സമിതിയുടെ കീഴില്‍ പ്രവർത്തിക്കുന്ന ആതുര സേവന വിഭാഗമാണ് സഹചാരി റിലീഫ് സെൽ. കഴിഞ്ഞ ഒൻപത് വർഷമായി രോഗികള്‍ക്ക് ധനസഹായം, സൗജന്യ മരുന്നു വിതരണം. ഡയാലിസിസ്, രോഗികൾക്ക് സഹായകരമായ മറ്റു സാമഗ്രികൾ എന്നിവ സഹചാരിയുടെ കീഴില്‍ ചെയ്യുപ്പെടുന്നു. സംസ്ഥാനത്തെ വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ച് ആക്സിഡൻറ്റ് കെയര് യൂണിറ്റ്, ആംബുലന്‍സ് സര്‍വ്വീസ് മറ്റു മെഡിക്കല്‍ സർവ്വീസുകൾ നടന്നു വരുന്നു.
സഹചാരി പ്രവർത്തന ഫണ്ട് ശേഖരണം ഇത്തവണയും റമദാനിലെ ആദ്യ വെള്ളിയാഴ്ച്ച (ജൂണ്‍-10) എല്ലാ പളളികളിലും നടക്കുകയാണ് . ഈ മഹദ് സംരംഭം പൂർവ്വോപരി വിജയകരമാക്കാൻ മഹല്ല് ഭാരവാഹികൾ, ഖാളി-ഖത്വീബുമാർ സംഘടനാ പ്രവർത്തകർ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവരോട് അഭ്യർത്ഥിക്കുന്നു.
എന്ന്
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

സഹചാരി റിലീഫ് സെൽA/C No:67045362268സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, പാളയം ബ്രാഞ്ച് (IFC=SBTR 0000301) കോഴിക്കോട്.
SKSSF സംസ്ഥാന കമ്മറ്റി ഇസ്ലാമിക് സെൻറ്റെർ കോഴിക്കോട്.
PH: 0495 2700177
E-mail: skssfstate@gmail.com




അവരവരുടെ മഹല്ലിലെ ഫണ്ട് ശേഖരണവുമായി എല്ലാവരും സഹകരിക്കുക ... :) 


4/01/2016

SKSSF വാലില്ലാപുഴ സംഘടിപ്പിക്കുന്ന ത്രിദിന മതപ്രഭാഷണം



SKSSF വാലില്ലാപുഴ യൂണിറ്റ്  സംഘടിപ്പിക്കുന്ന ത്രിദിന മതപ്രഭാഷണം ഏപ്രിൽ 10,11,12 തിയതികളിൽ വാലില്ലപുഴയിൽ പ്രത്യേകം സജ്ജമാക്കിയ സൈനുൽ ഉലമ ചെറുശ്ശേരി ഉസ്താദ് നഗറിൽ വെച്ച് നടതപെടുന്നു.നിങ്ങളുടെ മഹനീയ സാന്നിധ്യം പ്രതീക്ഷിച്ചു കൊള്ളുന്നു.




Aurad Wal Manaqib

Download Majlisunoor App

Download KICR App