السلام عليكم

6/08/2016

"SKSSF സഹചാരി" റിലീഫ് സെൽ ഫണ്ട് ശേഖരണം 2016 June 10


പാവപ്പെട്ട രോഗികളുടെ ചികിത്സാ സഹായത്തിനായി SKSSF സംസ്ഥാന സമിതിയുടെ കീഴില്‍ പ്രവർത്തിക്കുന്ന ആതുര സേവന വിഭാഗമാണ് സഹചാരി റിലീഫ് സെൽ. കഴിഞ്ഞ ഒൻപത് വർഷമായി രോഗികള്‍ക്ക് ധനസഹായം, സൗജന്യ മരുന്നു വിതരണം. ഡയാലിസിസ്, രോഗികൾക്ക് സഹായകരമായ മറ്റു സാമഗ്രികൾ എന്നിവ സഹചാരിയുടെ കീഴില്‍ ചെയ്യുപ്പെടുന്നു. സംസ്ഥാനത്തെ വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ച് ആക്സിഡൻറ്റ് കെയര് യൂണിറ്റ്, ആംബുലന്‍സ് സര്‍വ്വീസ് മറ്റു മെഡിക്കല്‍ സർവ്വീസുകൾ നടന്നു വരുന്നു.
സഹചാരി പ്രവർത്തന ഫണ്ട് ശേഖരണം ഇത്തവണയും റമദാനിലെ ആദ്യ വെള്ളിയാഴ്ച്ച (ജൂണ്‍-10) എല്ലാ പളളികളിലും നടക്കുകയാണ് . ഈ മഹദ് സംരംഭം പൂർവ്വോപരി വിജയകരമാക്കാൻ മഹല്ല് ഭാരവാഹികൾ, ഖാളി-ഖത്വീബുമാർ സംഘടനാ പ്രവർത്തകർ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവരോട് അഭ്യർത്ഥിക്കുന്നു.
എന്ന്
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

സഹചാരി റിലീഫ് സെൽA/C No:67045362268സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, പാളയം ബ്രാഞ്ച് (IFC=SBTR 0000301) കോഴിക്കോട്.
SKSSF സംസ്ഥാന കമ്മറ്റി ഇസ്ലാമിക് സെൻറ്റെർ കോഴിക്കോട്.
PH: 0495 2700177
E-mail: skssfstate@gmail.com




അവരവരുടെ മഹല്ലിലെ ഫണ്ട് ശേഖരണവുമായി എല്ലാവരും സഹകരിക്കുക ... :) 


0 comments:

Post a Comment

Aurad Wal Manaqib

Download Majlisunoor App

Download KICR App