السلام عليكم

8/25/2015

അറബിക് സർവകലാശാല നാടിന്റെ ആവശ്യം




ലോകത്തിലെ ഏതെങ്കിലും ഭാഷക്കെതിരെ ആരെങ്കിലും ശബ്ദിക്കുന്നുണ്ടെങ്കിൽ അത് ഫാസിസമാണ്. ലോക ചരിത്രത്തിൽ ഹിറ്റ്ലർ മാത്രമാണ് ജർമൻ ഒഴികെയുള്ള ഭാഷക്കെതിരെ ശബ്ദമുയർത്തിയിരുന്നത്.യീഷ് എന്ന ഭാഷ ഹിറ്റ്ലർ നിരോധിച്ചിരുന്നു.ഇപ്പോൾ ചീഫ് സെക്രട്ടറി അറബി ഭാഷക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.
അദ്ദേഹം ഒരു ഉദ്യോഗസ്ഥൻ മാത്രമാണ്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ അദ്ദേഹത്തിൽ നിന്ന് വിശദീകരണം തേടേണ്ടതുണ്ട്. അതല്ല, മുഖ്യമന്ത്രിയുടെ അഭിപ്രായമാണോ അദ്ദേഹം പറഞ്ഞതെന്നും വ്യക്തമാക്കണം. 30 ലക്ഷത്തോളം മലയാളികളുടെ ഉപജീവന മാർഗമാണ് അറബി ഭാഷ. ഇവിടെ നിന്ന് ഗൾഫ് രാജ്യങ്ങളിൽ എത്തുന്ന ഹിന്ദുവും ക്രിസ്ത്യനും മുസ്ലിമു മെല്ലാം അറബി ഭാഷ പഠിക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്ത ഒരാളും അറബി മത ഭാഷയാണെന്ന് പറയില്ല. അറബിക്ക് ഉന്നത സ്ഥാനമാണ് ഐക്യരാഷ്ട്രസഭ പോലും നൽകിയിട്ടുള്ളത്.
ഇന്ത്യയിൽ യു.ജി.സി.അംഗീകരിച്ച മിക്ക യൂനിവേഴ്സിറ്റികളിലും അറബി ഭാഷ പഠിപ്പിക്കുന്നുണ്ട്.നിരവധിയുണിവേഴ്സിറ്റികളിൽ റിസർച്ച് വിഭാഗം പ്രവർത്തിക്കുന്നുണ്ട്. ലോകത്തിലെ മറ്റേതു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാലും മികച്ച ഭാഷാ പഠന വിഭാഗമാണ് രാജ്യത്ത് പ്രവർത്തിക്കുന്നതെന്ന് കാണാം. എന്നിട്ട് കേരളത്തിൽ മാത്രം ഒരു സർവ്വകലാശാല തുടങ്ങാൻ പ്രത്യേക നിയമം വേണമെന്നു പറയുന്നു തനി ഫാസിസമാണ്.
(സുപ്രഭാതം ദിനപത്രം ചർച്ചയിൽ എ.പി, അബ്ദുൽ വഹാബ്.- 23/08/2015)

0 comments:

Post a Comment

Aurad Wal Manaqib

Download Majlisunoor App

Download KICR App