السلام عليكم

12/16/2015

അറബിക് സർവകലാശാല യാഥാർത്യമാക്കുക SKSSF മലപ്പുറം കലക്ട്രേറ്റ് മാർച്ച്



മലപ്പുറത്തിന്റെ കലക്ട്രേറ്റ് പടിക്കല് വീണ്ടുമൊരു ചരിത്ര സമരം പിറക്കാനിരിക്കയാണ്.സമസ്തയുടെ വിദ്യാര്ത്ഥി പടയണി ന്യായമായ ആവശ്യവുമായി ഭരണസിരാകേന്ദ്രങ്ങളുടെ പടിവാതിക്കലിലേക്ക്

പടപ്പാട്ടുമായിയണയുകയാണ്. ആവേശത്തിലേക്കാളേറേ ആവശ്യപെടുന്നവ നേടിയെടുത്തേ അടങ്ങൂ എന്ന ഉറച്ച മനസ്സുമായി , സയ്യിദ് ഫഖ്റുദ്ധീന് ഹസനി തങ്ങളുടെ മലപ്പുറത്തെ ധീരഭടന്മാര് മൂവര്ണ്ണകൊടിയു
യര്ത്തി മുന്നോട്ടടുക്കുംബോള് അടച്ചുവെച്ച ഭരണകൂട'കണ്ണുകള്ക്ക് തുറക്കാതിരിക്കാനാവില്ല,!,
പൊത്തിപിടിച്ച അധികാര'കാതുകള്ക്ക് കേള്ക്കാതിരിക്കാനാവില്ല,,! പോര്കളത്തില് തനിച്ചാണന്നറിയാം,,പക്ഷെ ലക്ഷ്യം കാണാതെ പിരിഞ്ഞ് പോവാന് പാണക്കാട്ടെ മുത്ത് മോന്റെ ഒാമനപുത്രന്റെ പടയണിക്കാവില്ല,,!
സ്റ്റേജിലും,പേജിലും വാതോരാതെ ഗര്ജ്ജിച്ചവര് പലരും ഇന്ന് പലവിധ കാരണങ്ങളാല് ഉള്വലിഞ്ഞിട്ടും സമസ്തയുടെ മക്കള് മാത്രമാണീ പോര്ക്കളത്തില്‍ ബാക്കിയായത്.! , കാരണം ഈ മക്കളുടെമുദ്രാവാക്യം തുടങ്ങുന്നത് തന്നെ 'വിജ്ഞാനം' എന്ന മഹിതവാക്കിനാലാണ്.,അറബിക് സര്വ്വകലാശാല വഴി
കരഗതമാവുന്നതും വിജ്ഞാനം തന്നെ,,!അറബിക് സര്വ്വകലാശാല കേരളത്തില് സ്ഥാപിക്കുമെന്നത്
സര്ക്കാറിന്റെ തന്നെ വാഗ്ദനമാണ്, ആ വാഗ്ദാനം  നടപ്പിലാക്കാന് എന്തേ ഒരു വൈമനസ്യം,,!
ഇഛാശക്തിയോടെ മുന്നേറുന്ന വിദ്യാഭ്യാസമന്ത്രിയുടെ ഈ
വിഷയത്തിലെ ശ്രമഫലങ്ങള്ക്ക് ആരാണ് തടയിടുന്നത്,? ലോകഭാഷയായി അംഗീകരിച്ച
അറബിഭാഷയുടെ പേരില് കേരളത്തിലൊരു സര്വ്വകലാശാല വരുന്നതിനെ ആരാണ് ഭയക്കുന്നത്,,?
കേരളത്തിലെ റവന്യൂ വരുമാനത്തിന്റെ സിംഹഭാഗവും വരുന്നത് പ്രവാസികളില് നിന്ന്.(ഏതാണ്ട് എഴുപതിനായിരം  കോടി രൂപ പ്രതിവര്ഷം കേരളത്തിലേക്കൊഴുകുന്നു.) മഹാഭൂരിപക്ഷ പ്രവാസികളും
അറേബ്യന് നാടുകളില് ജോലി ചെയ്യുന്നു. അനുദിനം വികസ്വരമാകുന്ന ഭാഷയാണ് അറബി.
കേരളത്തിന്റെ സാംസ്കാരിക സാമൂഹിക ജീവിതത്തെ നൂറ്റാണ്ടുകളായി സ്വാധീനിക്കുന്ന ഈ ഭാഷ ഒരു
പ്രത്യേക സമൂഹത്തിന്റെയോ സമുദായത്തിന്റെയോ അല്ല; എന്നിട്ടും എന്തിനീ പാരവെപ്പ്,,?! ലോകഭാഷ എന്ന നിലയില് അറബിയുടെ അനന്ത സാധ്യതകളെ മനസ്സിലാക്കി ഒരു അന്താരാഷ്ട്ര അറബിക് സര്വ്വകലാശാല
അനുവദിക്കുമെന്ന വാഗ്ദാനം ഇനിയുമെന്തേ കടലാസിലൊതുക്കുന്നു,,?! ചില ഉദ്യോഗസ്ഥരുടെ
ഒളിയജണ്ടകള്ക്ക് മുമ്പില് സര്ക്കാര് മുട്ടുമടക്കാമോ,,?! അറബിക് സര്വ്വകലാശാല അട്ടിമറിക്കാനുള്ള നീക്കം
കേരളജനത തിരിച്ചറിഞ്ഞ് കഴിഞ്ഞു,.അന്താരാഷ്ട്ര അറബിക് സര്വ്വകലാശാല യാഥാര്ത്ഥ്യമാക
്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള സുന്നി സ്റ്റിഡന്റ്സ് ഫെഡറേഷന് സമര ഗോദയിലേക്കിറങ്ങ
ിയിരിക്കുന്നു ഒരാവേശത്തിലുള്ള എടുത്ത് ചാട്ടമല്ലിത്, പഠിച്ചറിഞ്ഞ് തന്നെയാണ്
സമസ്തയുടെ പിന്തുണയോടെ,പാണക്കാട് സയ്യിദന്മാരുടെ ആശീര്വാദത്തോടെ SKSSF
സമരരംഗത്തിറങ്ങിയിട്ടുള്ളത്. അത് കൊണ്ട് തന്നെ ഈ വ്യായാഴ്ച 10 മണിക്ക് ,നിര്ദ്ദിഷ്ട അറബിക്
സര്വ്വകലാശാലയാഥാര്ത്ഥ്യമാക്കണമെന്നാവശ്യപെട്ട് കേരളത്തിന്റ ജില്ലാകേന്ദ്രങളിലെ കലക്ട്രേറ്റുകളുടെ
മുംബിലേക്ക് SKSSFസംഘടിപ്പിക്കുന്ന മാര്ച്ചില് മലപ്പുറത്തിന്റ വിരിമാറിലൂടെ, ശംസുല് ഉലമ
ആശീര്വദിച്ചനുഗ്രഹിച്ചേല്പ്പിച്ച പതാകയും വഹിച്ച്  സയ്യിദന്മാര്ക
്കും,പണ്ഡിതന്മാര്ക്കും പിന്നില് കര്മ്മഭടന്മാരോടൊപ്പം ഉറച്ച ചുവടുകളുമായി മലപ്പുറം
കലക്ട്രേറ്റ് ലക്ഷ്യമാക്കി പാദം ചലിപ്പിക്കും,,!ഇന്ഷാഅല്ലാഹ് ,മൂന്ന് സഹോദരന്മാര് പിടഞ്ഞു
മരിച്ച ഭാഷാ സമരഭൂമിയും ഇവിടെ തന്നെയാണ്,,,ആത്മവീര്യം ചോരാതെ SKSSF
ഉം വിജയ കാഹളമുതിര്ക്കും.
ഇന്ഷാഅല്ലാഹ് ,,,



Courtesy : Noufal Wafy Areekara

0 comments:

Post a Comment

Aurad Wal Manaqib

Download Majlisunoor App

Download KICR App